തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തെരഞ്ഞെടുപ്പ് കമ്മീഷൻ, ആർബിഐ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾ ബിജെപിയുടെ വരുതിയിലായെന്ന് എ വിജയരാഘവൻ കുറ്റപ്പെടുത്തി. പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് വിജയരാഘവന്റെ വിമർശനം.
ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നായി ബിജെപി കൈക്കലാക്കുകയാണ്. ഇനി ജുഡീഷ്യറിയെയാണ് വരുതിയിലാക്കാനുള്ളത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിജയരാഘവൻ ആരോപിച്ചു. മുഖ്യമന്ത്രി നൽകിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ നിരാകരിച്ചതാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയെ ചൊടിപ്പിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London