തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറി നിൽക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുൻമന്ത്രി പി കെ അബ്ദുറബ്. മത്സര രംഗത്തുനിന്ന് സ്വമേധയാ പിൻമാറേണ്ട ഒരാവശ്യവും ഇല്ല. മത്സര രംഗത്തുനിന്ന് മാറിനിൽക്കണമെന്ന കാര്യം ഇതുവരെ ചർച്ച ചെയ്തിട്ടില്ല. ഇക്കാര്യങ്ങൾ വളരെ നേരത്തെ സ്ഥാനാർഥികളുമായി ചർച്ച ചെയ്യുന്ന പതിവ് മുസ്ലിം ലീഗിൽ ഇല്ല. പാർട്ടിയാണ് അന്തിമ തീരുമാനമെടുക്കുകയെന്നും അതനുസരിച്ചാകും തുടർ നടപടിയെന്നും പി കെ അബ്ദുറബ്ബ് പറഞ്ഞു. എട്ട് സിറ്റിംഗ് എം.എൽ.എമാർക്ക് മുസ്ലിം ലീഗ് ഇത്തവണ സീറ്റ് നൽകിയേക്കില്ല എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വി. കെ ഇബ്രാഹിംകുഞ്ഞിനെയും, എംസി കമറുദ്ദീനെയും മത്സരിപ്പിക്കേണ്ടെന്നും മുൻ വിദ്യാഭ്യാസ മന്ത്രി പി. കെ അബ്ദുറബ്ബിനും സീറ്റുണ്ടാവില്ലെന്നും കെ.എൻ.എ ഖാദർ, സി. മമ്മൂട്ടി, പി. ഉബൈദുള്ള എന്നിവരും മത്സരിച്ചേക്കില്ലെന്നും സീറ്റില്ലാത്തവരിൽ ടി.എ അഹമ്മദ് കബീറും, എം. ഉമ്മറും ഉൾപ്പെട്ടേക്കുമെന്നും വാർത്തകളുണ്ടായിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London