പഠനത്തിൽ കാലപരിധി ഇല്ലെന്നു ഒരിക്കൽ കൂടി തെളിയിച്ചു പൊന്നാനിയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയത്തിലെ നിറ സാന്നിധ്യമായ ശ്രീ അബ്ദുൽ ജബ്ബാർ എസ് എസ് എൽ സി പഠനം പൂർത്തിയാക്കിയ ജബ്ബാർ പിന്നീട് തുടർ പഠനത്തിനു പോയെങ്കിലും അവിടെ പരാജയം നേരിട്ടതിനാൽ ഗൾഫിൽ പ്രവാസിയാകുകയായിരുന്നു. അപ്പോഴും പഠനം എന്ന സ്വപ്നം മനസ്സിൽ ഒളിപ്പിച്ചു ജബ്ബാർ. പിന്നീട് നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം വ്യാപാരി വ്യവസായിൽ സജീവ സാന്നിധ്യമായി മാറിയപ്പോൾ പിന്നെയും സ്വപ്നം സ്വപ്നമായി നിന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന ജബ്ബാർ വിദ്യാർത്ഥി രാഷ്ട്രീയത്തിനു ശേഷം കോൺഗ്രസ് രാഷ്ട്രീയത്തിൽ തിരക്കുള്ള വ്യക്തിയായിരുന്നു ജബ്ബാർ. ഇപ്പോൾ എല്ലാ തിരക്കിൽ നിന്നും ഒഴിഞ്ഞ ശേഷം ആ പഴയ നിയമ പഠനത്തിൽ തിരക്കായി മാറി ഒടുവിൽ ഇതാ ചരിത്രത്തിൽ ആദ്യമായി ഓൺലൈൻ എൻറോളിലൂടെ ആ സ്വപ്നം സാക്ഷാൽക്കരിച്ചു.
ഇന്ന് മുതൽ അഡ്വ അബ്ദുൽ ജബ്ബാർ എന്ന നാമധേയത്തിലൂടെ അദ്ദേഹം തന്റെ സ്വപ്നം നിറവേറ്റിയിരിക്കുന്നു. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി പൊന്നാനി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊന്നാനിയിലെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്നുകൊണ്ടു സ്നേഹാദരം പരിപാടിയിലൂടെ ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എസ് സുധീർ ഷാൾ അണിയിച്ചു. ജില്ലാ സെക്രട്ടറി രൂപേഷ് വനിതാ ഗാന്ധി ദർശൻ വേദി മലപ്പുറം ജില്ലാ കൺവീനർ പ്രവിത രവീന്ദ്രൻ, പൊന്നാനി നിയോജകമണ്ഡലം ചെയർമാൻ ജയപ്രസാദ് ഹരിഹരൻ എന്നിവർ പ്രസംഗിച്ചു. കെഎംസിസി അബുദാബി വൈസ് പ്രസിഡന്റ് റഫീഖ് പുതുപൊന്നാനി, ഷറഫു പുതു പൊന്നാനി എന്നിവർ പങ്കെടുത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London