സിസ്റ്റർ അഭയകേസിലെ വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ തോമസ് കോട്ടൂരും സെഫിയും സമർപ്പിച്ച അപ്പീൽ ഹർജികൾ ഹൈക്കോടതി ഇന്നു പരിഗണിക്കും. ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ ഫയലിൽ സ്വീകരിച്ചിരുന്നു.
സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ വിചാരണക്കോടതി നടപടി നിയമപരമല്ലെന്നാണ് പ്രതികളുടെ വാദം. കൂടാതെ കേസിലെ 49-ാം സാക്ഷിയായ അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ലെന്നും അപ്പീലിൽ പറയുന്നുണ്ട്.
കഴിഞ്ഞ വർഷം ഡിസംബർ 23 നാണ് തിരുവനന്തപുരം സിബിഐ കോടതി പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി ശിക്ഷ വിധിച്ചത്. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും, സെഫിക്ക് ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London