സംസ്ഥാന ബി ജെ പിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ചലച്ചിത്ര സംവിധായകൻ മേജർ രവി. ബി ജെ പിയുമായി വളരെ അടുപ്പമുള്ള മേജർ രവി ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലടക്കം പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയിരുന്നു. തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കും ഉള്ളതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഒറ്റ ഒരു നേതാവും നന്ദി പറയാൻ പോലും വിളിച്ചില്ലെന്നും മേജർ രവി ചൂണ്ടിക്കാട്ടി.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന പ്രചാരണത്തിനെതിരെയും മേജർ രവി തുറന്നടിച്ചു. ഒരു രാഷ്ട്രീയക്കാരനാവാൻ ആഗ്രഹിക്കുന്നില്ലെന്നും ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ രാഷ്ട്രീയക്കാരനാവണമെന്നുള്ള ഒരു നിർബന്ധവുമില്ലാത്ത വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ നേതാക്കൾ പറഞ്ഞാൽ താൻ മത്സരിക്കില്ലെന്നും മേജർ രവി വ്യക്തമാക്കി. ഇവിടത്തെ നേതാക്കന്മാർക്ക് മസില് പിടിച്ചു നടക്കാൻ മാത്രം കഴിയുകയുള്ളൂവെന്നും, രാഷ്ട്രീയം ജീവിതമാർഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കൾ എന്നും മേജർ രവി ആരോപണമുന്നയിച്ചു. താഴെത്തട്ടിലുള്ള ജനങ്ങളെ ഇവർ തിരിഞ്ഞു നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാർട്ടിയെ തകർക്കാൻ ആണ് ഇവർ ശ്രമിക്കുന്നതെന്നും മേജർ രവി പറഞ്ഞു.
കഴിഞ്ഞ തവണ 30ന് മുകളിൽ സ്ഥലങ്ങളിൽ പ്രചരണത്തിനിറങ്ങിയിട്ടുണ്ടെന്നും ഇത്തവണ പക്ഷേ സ്ഥാനാർഥികളെ നോക്കി മാത്രമാകും പ്രചരണ പരിപാടികൾക്ക് ഇറങ്ങൂവെന്നും മേജർ രവി വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London