കൽപ്പറ്റ: വയനാട്ടിൽ മണിക്കൂറുകൾക്കിടെയുണ്ടായ രണ്ട് അപകടങ്ങളിൽ നാല് മരണം. വൈത്തിരിയിൽ കെഎസ്ആർടിസി ബസ്സിൽ ബൈക്കിടിച്ച് സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികൾ മരിച്ചു. കൊളഗപ്പാറയിൽ നിയന്ത്രണം വിട്ട ഗുഡ്സ് മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു. ദേശീയപാതയിൽ വൈത്തിരി പഞ്ചായത്ത് ഓഫീസിന് സമീപം കെഎസ്ആർടിസി ബസിൽ ബൈക്കിടിച്ച് യാത്രക്കാരായ രണ്ടു വിദ്യാർഥികൾ മരിച്ചു. ലക്കിടി ഓറിയന്റൽ കോളജ് ബിരുദ വിദ്യാർഥികളായ ആലപ്പുഴ അരൂർ സ്വദേശി രോഹിത് വിനോദ് (25), പാലാ കുരിയനാട് ആനോത്ത് വീട്ടിൽ സെബിൻ സാബു (21) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10നാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദേശീയ പാതയിൽ കൊളഗപ്പാറ കവലയ്ക്ക് സമീപം നിയന്ത്രണം വിട്ട ഗുഡ്സ് (എയ്സ്) മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. മീനങ്ങാടി 53ലെ തോട്ടത്തിൽ അബൂബക്കറിന്റെയും നബീസയുടെയും മകൻ ഷമീർ (30), സഹയാത്രികൻ മുട്ടിൽ പരിയാരം പാറക്കൽ വീട്ടിൽ മുസ്തഫ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറോടെയാണ് അപകടം ഉണ്ടായത്. മീനങ്ങാടി ഭാഗത്തുനിന്നും ബത്തേരിയിലേക്ക് വരുന്നതിനിടെയാണ് അപകടം. ഉറങ്ങിപ്പോയതാണ് അപകട കാണമെന്നാണ് പ്രാഥമിക നിഗമനം. ഷമീറിന്റെ മൃതദേഹം ബത്തേരി സ്വകാര്യ ആശുപത്രിയിലും മുസ്തഫയുടെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലുമാണുള്ളത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London