ഉദ്ഘാടന ദിനം പാലാരിവട്ടം പാലത്തിൽ അപകടം. ട്രക്ക് കാറിലേക്ക് ഇടിച്ചാണ് അപകടമുണ്ടായത്. പുതുക്കി പണിത പാലാരിവട്ടം പാലം ഇന്ന് വൈകീട്ട് 3.50നാണ് പൊതുജനങ്ങൾക്കായി തുറന്നുനൽകിയത്. ഉദ്ഘാടനം നടന്ന് നിമിഷങ്ങൾക്കകമാണ് അപകടം. എന്നാൽ സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. വാഹനത്തിനും വലിയ തകരാറില്ല, ചെറിയ പോറൽ മാത്രമാണ് ഉണ്ടായത്.
പാലാരിവട്ടം പാലം കുടി തുറന്ന് നൽകിയതോടെ കൊച്ചി നേരിട്ടുകൊണ്ടിരുന്ന വലിയ ഗതാഗത കുരുക്കാണ് അഴിഞ്ഞത്. പാലം തുറന്ന് കൊടുക്കുന്നതിന് മുൻപായി മന്ത്രി ജി സുധാകരൻ പാലം സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലം തുറന്ന് നൽകിയത്. മാതൃക പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് കൊണ്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് പകരം ചീഫ് എഞ്ചിനീയറാണ് പാലം തുറന്ന് നൽകിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London