കൊച്ചിയിൽ മോഡലുകൾ അപകടത്തിൽ മരിച്ച കേസിൽ പ്രതികളുടെ മൊഴികളിൽ താരതമ്യ പരിശോധന നടത്താനൊരുങ്ങി അന്വേഷണസംഘം. സൈജുവിൻറെ മൊബൈലിൽ നിന്ന് ലഭിച്ച തെളിവുകളും അന്വേഷണസംഘം വിശദമായി പരിശോധിച്ച് വരികയാണ്. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ സൈജു തങ്കച്ചൻ, നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് എന്നിവരുടെ മൊഴികൾ താരതമ്യ പരിശോധന നടത്താനാണ് അന്വേഷണസംഘത്തിൻറെ തീരുമാനം. ഇരുവരും നൽകിയ മൊഴികളിലെ വൈരുദ്ധ്യം വിശദമായി പരിശോധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കും.
സൈജുവിൻറെ ലഹരി ഇടപാടുകളുമായി ബന്ധമില്ലെന്നാണ് റോയിയുടെ മൊഴി. ഹാർഡ് ഡിസ്ക് നശിപ്പിച്ചത് എക്സൈസിനെ ഭയന്നാണെന്നും റോയി മൊഴി നൽകിയിരുന്നു. സൈജുവിൻറെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകൾ നമ്പർ 18 ഹോട്ടലിലടക്കം ലഹരി ഇടപാടുകൾ നടന്നുവെന്നതിൻറെ സൂചനകൾ നൽകുന്നതാണ്. മൊബൈലിൽ നിന്ന് ലഭിച്ച വിഡിയോകളുടെ ശാസ്ത്രീയ പരിശോധനക്ക് ശേഷം റോയിയെ വീണ്ടും ചോദ്യം ചെയ്യും.
പൊലീസിൻറെ അറിവോടു കൂടിയാണ് ലഹരി പാർട്ടികൾ നടത്താറുള്ളതെന്ന് സൈജു വാട്സാപ്പ് ചാറ്റുകളിൽ അവകാശപ്പെടുന്നുണ്ട്. സൈജുവിൻറെ ഇടപാടുകളിൽ പൊലീസിൻറെ പങ്കിനെക്കുറിച്ചടക്കം പരിശോധിക്കേണ്ടി വരുമെന്നതിനാൽ വളരെ കരുതലോടെയാണ് അന്വേഷണ സംഘത്തിൻറെ ഇടപെടൽ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London