ഭാര്യക്കും മകൾക്കും അയൽവാസികളായ കുട്ടികൾക്കും നേരേ യുവാവിൻ്റെ ആസിഡ് ആക്രമണം. കൊല്ലം ഇരവിപുരം വാളത്തുങ്കലിൽ ഇന്നലെയായിരുന്നു സംഭവം. വാളത്തുങ്കൽ സ്വദേശി ജയനാണ് ആസിഡ് ആക്രമണം നടത്തിയത്. ഭാര്യ രജി, മകൾ 13 വയസുകാരി ആദിത്യ എന്നിവർക്ക് പരിക്കേറ്റു. മുഖത്ത് പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മദ്യലഹരിയിലാണ് ജയൻ ഭാര്യ രജിയുടെ മുഖത്തും പതിമൂന്നു വയസുകാരിയായ മകൾ അദിത്യയുടെ കാലിലും ആസിഡ് ഒഴിച്ചത്. നിലവിളിച്ചു കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ ഭാര്യയുടെയും മകളുടെയും പിന്നാലെ ഓടിയ ജയൻ അയൽവീട്ടിലെ ബന്ധുക്കളായ പ്രവീണ, നിരഞ്ജന എന്നീ കുട്ടികളുടെ കൈയിലും ആസിഡ് ഒഴിച്ചു. ജയൻറെ ഭാര്യ രജിക്ക് 40 ശതമാനം പൊളളലേറ്റിട്ടുണ്ട്. കുട്ടികളുടെ പരുക്ക് ഗുരുതരമല്ല. ഒളിവിൽ പോയ ജയനായി പൊലീസ് അന്വേഷണം തുടരുകയാണ്.
© 2019 IBC Live. Developed By Web Designer London