ഓസ്കർ വേദിയിൽ അവതാരകൻറെ മുഖത്തടിച്ച് നടൻ വിൽ സ്മിത്ത്. അവതാരകൻ ക്രിസ് റോക്കിനെയാണ് വിൽ സ്മിത്ത് അടിച്ചത്. ഭാര്യ ജാദ പിങ്കറ്റ് സ്മിത്തിനെ കുറിച്ചുള്ള പരാമർശമാണ് പ്രകോപനത്തിന് കാരണം. ജാദ പിങ്കറ്റ് സ്മിത്തിന്റെ രൂപത്തെക്കുറിച്ചുള്ള പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. അലോപേഷ്യ എന്ന രോഗം കാരണം തല മൊട്ടയടിച്ചാണ് ജാദ എത്തിയത്. അവരുടെ മൊട്ടയടിച്ച തലയെ കുറിച്ചായിരുന്നു ക്രിസ് റോക്ക് പറഞ്ഞത്. ‘എൻറെ ഭാര്യയെ കുറിച്ചു പറയരുതെ’ന്നാണ് വേദിയിലേക്ക് കയറി റോക്കിൻറെ മുഖത്തടിച്ച് വിൽ സ്മിത്ത് ആവശ്യപ്പെട്ടത്. അടിച്ചത് കാര്യമായിട്ടാണോ തമാശയ്ക്കാണോ എന്ന സംശയത്തിലായിരുന്നു ആരാധകർ. വിവാദത്തിൽ ഓസ്കർ അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മികച്ച നടനുള്ള ഓസ്കർ പുരസ്കാരവും വിൽ സ്മിത്തിനാണ്. കിങ് റിച്ചഡിലെ അഭിനയത്തിനാണ് പുരസ്കാരം. അഞ്ച് പേരാണ് ഇക്കുറി മികച്ച നടനുള്ള ഓസ്കർ സ്വന്തമാക്കാൻ മത്സരരംഗത്തുണ്ടായിരുന്നത്. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാൾഡോ മാർകസ് ഗ്രീൻ സംവിധാനം ചെയ്ത ചിത്രമാണ് കിങ് റിച്ചഡ്. ചിത്രത്തിൽ റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വിൽ സ്മിത്ത് അവതരിപ്പിച്ചത്. ഓസ്കർ പുരസ്കാരം നേടുന്ന അഞ്ചാമത്തെ കറുത്തവംശജനാണ് വിൽ സ്മിത്ത്. മികച്ച സംവിധായകനുള്ള ഓസ്കർ ജെയ്ൻ കാംപിയോൺ ‘ദ പവർ ഓഫ് ഡോഗ്’ എന്ന ചിത്രത്തിലൂടെ സ്വന്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London