കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുതിയ പ്രോസിക്യൂട്ടറെ സർക്കാർ തീരുമാനിച്ചു. അഡ്വ. വി എൻ അനിൽകുമാർ കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറാകും. നിയമന ഉത്തരവ് പിന്നീടാകും പുറത്തിറക്കുക. അഡ്വ. എ സുരേശൻ രാജിവെച്ചതിനെ തുടർന്നാണ് നടപടി. വിചാരണക്കോടതി മാറ്റ ആവശ്യം നിരാകരിക്കപ്പെട്ടതിന് പിന്നാലെയാണ് എ സുരേശൻ രാജിവെച്ചത്.
പുതിയ നിയമന ഉത്തരവ് കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച കോടതിക്ക് കൈമാറും. നേരത്തെ വിചാരണാ കോടതി മാറ്റണമെന്ന സർക്കാരിന്റെയും ആക്രമണത്തിനിരയായ നടിയുടേയും ഹർജി ഹൈക്കോടതിയും സുപ്രിംകോടതിയും തള്ളിയിരുന്നു. പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചതോടെ വിചാരണ വീണ്ടും തുടങ്ങും. കേസിലെ മുഖ്യ പ്രതിയായ ദിലീപ് ഉൾപ്പെടെയുള്ളവരുടെ വിചാരണയിൽ അതിവേഗം കോടതി തീരുമാനം എടുക്കുമെന്നാണ് സൂചന.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London