കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രദീപ് കുമാറിൻ്റെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. അതേസമയം, സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു.
ദിലീപിൻറെ ജാമ്യം റദ്ദാക്കുന്നതിനായി ചില പൊലീസ് ഉദ്യോഗസ്ഥർ കെട്ടിച്ചമച്ചതാണ് കേസെന്ന് പ്രതിഭാഗം അഭിഭാഷകനും കോടതിയിൽ വാദിച്ചു. പ്രദീപ് കുമാറിൻ്റെ പൊലീസ് കസ്റ്റഡി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. നാല് ദിവസമായി മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും പ്രദീപ് കുമാർ അന്വേഷണ സംഘത്തോട് കാര്യമായി സഹകരിച്ചിരുന്നില്ല.
© 2019 IBC Live. Developed By Web Designer London