നടി ചിത്ര (55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയോടെ ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം.സംസ്കാരം വൈകീട്ട് 4 മണിക്ക് ചെന്നൈ സാലിഗ്രാമത്തിൽ നടക്കും.
1975 മുതൽ നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കല്യാണപന്തൽ ആയിരുന്നു ആദ്യ ചിത്രം. പിന്നീട് പ്രേം നസീറിനൊപ്പം അനുഗ്രം , ആട്ടക്കലാശം എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ദേവാസുരം, ഒരു വടക്കൻ വീരഗാഥ, അദ്വൈതം, അമരം, ഏകലവന്യൻ, കമ്മീഷ്ണർ, സാദരം, ആറാം തമ്പുരാൻ, ഉസ്താദ്, സൂത്രധാരൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തു.
മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്ര അഭിനയിച്ചിട്ടുണ്ട്. തമിഴിൽ 1975 ൽ അപൂർവ രാഗങ്ങൾ, പിന്നീട് പുത്തൻ പുതു പയനം, ചേരൻ പാണ്ഡ്യൻ, ഗോപാലാ ഗോപാലാ, കബഡി കബഡി എന്നീ സിനിമകൾ ചെയ്തു. ഹിന്ദിയിൽ രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ദൂരദർശനിലെ ഹിറ്റ് സീരിയലായ മാനസിയിലും ചിത്ര വേഷമിട്ടിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London