ഇരയാക്കപ്പെട്ടതിൽ നിന്നും അതിജീവനത്തിലേക്ക് ഉള്ള യാത്രയിലാണെന്ന് ആക്രമിക്കപ്പെട്ട നടി. ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. അഞ്ചുവർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനിടയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്.
കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നതായും നടി ഇന്റഗ്രാമിൽ കുറിച്ചു. ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചെല്ലന്ന് തിരിച്ചറിയുന്നു. നീതിക്കുവേണ്ടിയുള്ള യാത്ര തുടരും. കൂടെ നിൽക്കുന്നവർക്ക് എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പുതിയ സംഭവവികാസങ്ങളുണ്ടായ സാഹചര്യത്തിലാണ് പ്രതികരണവുമായി നടി എത്തിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London