ബ്രിട്ടനിലെ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയ നടി ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം നടത്തിയ ആർടി പിസിആർ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്ത കോവിഡിന്റെ പുതിയ വകഭേദമാണോ എന്നതിൽ കൂടുതൽ പരിശോധന നടക്കും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടക്കുക.
ഇന്തോ- ബ്രിട്ടീഷ് സിനിമയായ ‘ഫൂട്ട്പ്രിന്റ്സ് ഓൺ ദി വാട്ടർ’ ചിത്രീകരണത്തിനാണ് താരം യുകെയിൽ എത്തിയിരുന്നത്. കൊവിഡിന്റെ വകഭേദം കണ്ടെത്തിയതു മുതൽ ബ്രിട്ടനിൽ നിന്ന് എത്തുന്നവരെ ആർടി പിസിആർ പരിശോധനയക്ക് വിധേയരാക്കുന്നുണ്ട്. ബംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ഇപ്പോൾ താരം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London