മലയാളികളുടെ പ്രിയതാരമാണ് നവ്യ നായർ. ഏറെ നാളുകൾക്ക് ശേഷം ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് നവ്യ നടത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ, തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകൻ സായിയെ സ്കൂളിൽ എത്തിച്ച ഫോട്ടോ താരം പങ്കുവെച്ചത് വാർത്തയിൽ ഇടം നേടിയിരുന്നു. എന്നാൽ നവ്യയുടെ പോസിറ്റിന് താഴെയൊരു ട്രോൾ വന്നത് ഏറ്റെടുത്തിരുക്കുകയാണ് താരമിപ്പോൾ.
‘ഞങ്ങളൊക്കെ മക്കളെ കൊറിയർ ചെയ്യാറാണ്. ഇപ്പോ കൊറിയർ ചെയ്തു വന്നേ ഉള്ളൂ. ഇനി ഉച്ചക്ക് സ്കൂളിൽ നിന്ന് തിരിച്ചയക്കും പോയി ഒപ്പിട്ട് കൈപ്പറ്റണം’,എന്നാണ് ഒരാൾ വാർത്തയ്ക്ക് താഴെ കമന്റ് ചെയ്തത്. ‘ഇത് ഇഷ്ടപ്പെട്ടു. അഞ്ജലി താരാ ദാസ് പൊളിച്ചു’, എന്നാണ് ട്രോൾ പങ്കുവച്ച് നവ്യ കുറിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London