തെന്നിന്ത്യൻ ചലച്ചിത്ര താരം ഉഷാ റാണി (62)അന്തരിച്ചു. പരേതനായ സംവിധായകൻ എൻ. ശങ്കരൻ നായരുടെ ഭാര്യയായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ, ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ ചെന്നൈയിൽ നടക്കും.
1966 ൽ ജയിൽ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ഉഷാറാണി ചലച്ചിത്ര ലോകത്തേക്ക് കാലെടുത്ത് വച്ചത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ, അങ്കത്തട്ട്, അഹം, ഏകലവ്യൻ, അമ്മ അമ്മായിയമ്മ, തെങ്കാശിപ്പട്ടണം, മഴയെത്തും മുമ്പ് തുടങ്ങിയവയാണ് മലയാളത്തിൽ ഉഷാ റാണിയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ. സീരിയലിലും വേഷമിട്ടിട്ടുണ്ട്. മകൻ: വിഷ്ണു ശങ്കരൻ നായർ.
© 2019 IBC Live. Developed By Web Designer London