ചങ്ങരംകുളം: ഗുരുവായൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഹാത്മജി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ മുന്‍ വിദ്യഭ്യാസ ജോയിം ഡയറക്ടറും മൂക്കുതല ഗവ :ഹൈസ്കൂള്‍ സ്ഥാപകനുമായ പി. ചിത്രന് നമ്പൂതിരിപ്പാടിന്റെ ശതാബ്ദ്ധി ആഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ അദ്ധ്യാപകശ്രേഷ്ഠ അവാര്‍ഡിന് വിദ്യഭ്യാസ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും എടപ്പാള്‍ നെല്ലിശ്ശേരി എ യു പി സ്കൂള്‍ പ്രധാന അദ്ധ്യാപനായ അടാട്ട് വാസുദേവനെ തെരഞ്ഞെടുത്തു. സാഹിത്യകാരന് ആലക്കോട് ലീലാകൃഷ്ണന് ചെയര്‍മാനും മഹാത്മജി സാംസ്കാരിക വേദി പ്രസിഡണ്ട് സജീവന് നമ്പിയത്ത്, ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് പി .കോയക്കുട്ടി മാസ്റ്റര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ വിലയിരുത്തി അവാര്‍ഡ് ജേതാവിനെ തെരഞ്ഞടുത്തത്. 25001 രൂപയും ഫലകവും പ്രശംസ പത്രവുമടങ്ങുന്ന അവാര്‍ഡ് ശതാബതി ആഘോഷങ്ങളുടെ ഭാഗമായി പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ച് വിതരണം ചെയ്യും.
© 2019 IBC Live. Developed By Web Designer London