കോട്ടയത്ത് അഡ്വക്കേറ്റ് കെ. അനിൽകുമാറിനും പുതുപ്പള്ളിയിൽ ജെയ്ക്ക് സി. തോമസിനും സാധ്യത നൽകി കോട്ടയം ജില്ലയിലെ സിപിഐഎം സ്ഥാനാർത്ഥി പട്ടിക. ഏറ്റുമാനൂരിൽ അഡ്വക്കേറ്റ് കെ. സുരേഷ് കുമാറോ വി.എൻ. വാസവനോ മത്സരിച്ചേക്കും. സിറ്റിംഗ് സീറ്റായ ഏറ്റുമാനൂരിൽ നിലവിലെ എംഎൽഎ കെ. സുരേഷ് കുറുപ്പിനെയും ജില്ലാ സെക്രട്ടറി വി.എൻ. വാസവനെയുമാണ് പരിഗണിക്കുന്നത്. അതേസമയം, സുരേഷ് കുറുപ്പ് രണ്ട് തവണ നിലവിൽ മത്സരിച്ചുകഴിഞ്ഞയാളാണ്. വി.എൻ. വാസവൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചയാളാണ്. അതിനാൽ ഇവർക്ക് ഇളവ് നൽകേണ്ടിവന്നേക്കും.
കോട്ടയത്ത് അഡ്വക്കേറ്റ് കെ. അനിൽകുമാറിനെയും പുതുപ്പള്ളിയിൽ ജെയ്ക്ക് സി. തോമസിനെയുമാണ് പരിഗണിക്കുന്നത്. സാധ്യതാപട്ടിക നിലവിൽ സംസ്ഥാന നേതൃത്വത്തിന് കൈമാറാനും ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London