കാബൂള്‍: അഫാഗാനിസ്ഥാനില്‍ ഈദ് ആഘോഷത്തിനിടെ കാര്‍ ബോംബ് സ്ഫോടനം. ആക്രമണത്തില്‍. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനി െലോഗര് പ്രവിശ്യയിലാണ് കാര്‍ ബോംബ് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
താലിബാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് നിഷേധിച്ചു. അതേസമയം, ഇസ്ലാമിക് സ്റ്റേറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചാവേര്‍ ആക്രമണമായിരുന്നെന്ന് ലോഗര്‍ ഗവര്‍ണര്‍ ദേദര്‍ ലവാങ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.
ഗവര്‍ണറുടെ കാര്യാലയത്തിനടുത്ത് ഈദ് പ്രമാണിച്ച് നിരവധി പേര് ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ‘ഭീകരര്‍ ഈദ് അല്‍ അദയുടെ രാത്രിയില്‍ നിരവധി പൗരന്മാരെയാണ് കൊന്നതെന്ന്’ ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് അരിയന് പറഞ്ഞു. 4,400 താലിബാന് തടവുകാരെയും 1,005 മറ്റു തടവുകാരെയും അഫ്ഗാന് സര്‍ക്കാര്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
© 2019 IBC Live. Developed By Web Designer London