ഗസ്നി: കാർബോംബ് സ്ഫോടനത്തിൽ 34 സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാൻ സുരക്ഷ സേനയിലെ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാവിലെ ഗസ്നി മേഖലയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്. 26 പേരെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. എല്ലാവരും സുരക്ഷാ ഉദ്യോഗസ്ഥരാണ്, ഗസ്നി ആശുപത്രിയിലെ ഡയറക്ടർ ബാസ് മൊഹമ്മദ് ഹെമത് പറഞ്ഞു.
ഇസ്ലാമിക ഭീകരവാദി സംഘടന താലിബാനും സർക്കാരും തമ്മിൽ നിരന്തരം സായുധ ആക്രമണങ്ങൾ നടക്കുന്ന മേഖലയാണ് ഗസ്നി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരവാദി സംഘടനകൾ ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
© 2019 IBC Live. Developed By Web Designer London