ചങ്ങരംകുളം: മുപ്പത്തിരണ്ട് വർഷത്തിനു ശേഷം വീണ്ടും ഫുട്ബോൾ ഗ്രൗണ്ടിൽ വീറും വാശിയോടെ ഏറ്റുമുട്ടി പഴയ എസ്.എസ്.എൽ.സി വിദ്യാർത്ഥികളായി. ജിഎച്ച്എസ് മൂക്കുതലയിലെ 1988 ബാച്ച് വിദ്യാർത്ഥികൾ ഇന്നലെ പന്താവൂർ പാലം ടർഫ് മൈതാനത്ത് ഫുട്ബോൾ മത്സരം നടത്തി. 32 വർഷങ്ങൾക്ക് മുമ്പ് എസ്.എസ്.എൽ.സി കഴിഞ്ഞ് പലരും ഉപരി പഠനവും ചിലർ ജോലിയുമായും വിവിധ പ്രദേശങ്ങളിലേക്ക് നീങ്ങി. പിന്നീട് പലരും യാതൊരു ബന്ധവുമില്ലാതെ ജീവിതയാത്രയിൽ ആയിരുന്നു. ഓട്ടോഗ്രാഫിൽ വീണ്ടും കാണാമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും പലരും പല വഴിക്ക് തിരിഞ്ഞു.
യാദൃശ്ചികമായി ഏകദേശം ഒരു വർഷം മുമ്പ് ഒരു വാട്സ് ആപ് ഗ്രൂപ്പ് മൊതലാളി ദിലീപ് ചുരുക്കം പേരെ വെച്ച് തുടങ്ങി. പിന്നീടങ്ങോട്ട് ഓരോരുത്തരെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമം. അത് ഏറെക്കുറെ വിജയത്തിൽ എത്തി. ഒരു സംഗമം മെയ് 26ന് വെച്ചിരുന്നു. കൊറോണ മഹാമാരി തടസ്സക്കാരനായി. വാട്സ ആപ് ഗ്രൂപ്പ് വീണ്ടും വീണ്ടും പഴയ സഹപാഠിയെ അന്വേഷിച്ച് കൊണ്ടിരുന്നു. സഹപാഠിയായ അനിലിൻ്റെ വീടുമാറ്റത്തിൽ പങ്കെടുത്തു കുറച്ച് ദിവസം മുമ്പ്. അന്ന് ഒത്തു കൂടിയപ്പോൾ ഒരു ഫുട്ബോൾ മത്സരം ആവട്ടെന്ന്. അത് ഇന്നലെ രാത്രി .9 മുതൽ പത്ത് വരെ. വീറും വാശിയോടെ കളിച്ചു. പലരും കുടുംബസമേതം കളിക്കാനും കളി കാണാനും എത്തി.
ഒപ്പം കണ്ടെത്തിയ സന്തോഷവും കളിയും പ്രധാനമായും ഫോട്ടോ എടുക്കൽ ആയിരുന്നു. പലരുടേയും കുട്ടികൾ പന്തൊന്ന് ആദ്യം തട്ടി ഗ്രൗണ്ടിനെ ഉഷാറാക്കി. പിന്നീട് റഫറി വിസിൽ അടിച്ചപ്പോൾ സഹപാഠിയായ ഉഷ പന്ത് തട്ടി ഉദ്ഘാടനം ചെയ്തു. കളി കഴിഞ്ഞപ്പോൾ കളിച്ചവർക്ക് ഓരോ മെഡലും. അതിൻ്റെ വിതരണവും ഉഷ നിർവഹിച്ചു. വീണ്ടും ഒത്തുകൂടാം എന്നും പറഞ്ഞ് പഴയ സഹപാഠികൾ പുതിയ Sർഫ് മൈതാനത്ത് നിന്നും പിരിഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London