സംസ്ഥാനത്ത് മലയാള സിനിമകളുടെ തീയറ്റർ റിലീസ് ഇന്നുമുതൽ ആരംഭിക്കും. ജോജു ജോർജ് ചിത്രം ‘സ്റ്റാർ’ ആണ് ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ തീയറ്റർ ചിത്രം. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് നവംബർ 12ന് തീയറ്ററിലൂടെ പ്രേക്ഷകരിലേക്കെത്തും.
ജോയ് മാത്യു, മാമുക്കോയ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുലരി ബഷീർ സംവിധാനം ചെയ്ത ക്യാബിൻ എന്ന ചിത്രവും ഇന്ന് തീയറ്ററിലെത്തും. റിലീസിംഗ് സംബന്ധിച്ച ആശങ്കകൾക്ക് ഫിലിം ചേംബർ യോഗത്തിൽ പരിഹാരമായതോടെയാണ് മലയാള സിനിമകൾ തീയറ്ററിലെത്തുന്നത്.
അജഗജാന്തരം, കുഞ്ഞെൽദോ, എല്ലാം ശെരിയാകും, ഭീമന്റെ വഴി തുടങ്ങിയ ചിത്രങ്ങളും വരുംദിവസങ്ങളിൽ തീയറ്ററിലെത്തും. മോഹൻലാൽ ബിഗ് ബജറ്റ് ചിത്രം ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ ഒടിടിയിൽ നിന്ന് തീയറ്ററുകളിലെത്തിക്കാൻ തീയറ്റർ ഉടമകളും നിർമാതാക്കളും തമ്മിൽ ചർച്ച പുരോഗമിക്കുകയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London