കല്യാണപ്പിറ്റേന്ന് സ്വർണ്ണവുമായി വധു കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി. ഭാര്യയെ കാണാതായതിനെ തുടർന്ന് നവവരൻ ഹൃദയാഘാതം മൂലം ആശുപത്രിയിലായി. തൃശൂരാണ് വീട്ടുകാരേയും പൊലീസുകാരേയും ഒരുപോലെ വട്ടം കറക്കിയ സംഭവങ്ങൾ നടന്നത്. ഒടുവിൽ ചേർപ്പ് പോലീസ് രണ്ടുപേരെയും മധുരയിൽനിന്ന് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം 25ാം തിയതിയായിരുന്നു പഴുവിൽ സ്വദേശിനിയായ 23കാരിയും ചാവക്കാട്ടുകാരനായ യുവാവിൻറേയും വിവാഹം നടന്നത്. വിവാഹത്തിൻറെ അന്നുരാത്രി സ്വന്തം വീട്ടിൽ കഴിഞ്ഞ ശേഷം പിറ്റേന്ന് വിവാഹസമ്മാനമായി ലഭിച്ച സ്വർണവുമായാണ് വധു കടന്നുകളഞ്ഞത്.
കല്യാണപ്പിറ്റേന്ന് ഭർത്താവുമൊത്ത് ബാങ്കിലെത്തിയ യുവതി ബാങ്കിൽ നിന്നിറങ്ങിയ ശേഷം കാത്തുനിന്ന കൂട്ടുകാരിക്കൊപ്പം പോവുകയായിരുന്നു. ഭർത്താവിൻറെ ഫോൺ വാങ്ങി ഉടനെ തിരികെ വരാമെന്ന് പറഞ്ഞാണ് സ്കൂട്ടറിൽ രണ്ടുപേരും പോയത്. കാണാതായ ദിവസം വൈകീട്ട് അഞ്ചുവരെ ബാങ്കിനു സമീപം കാത്തിരുന്ന ഭർത്താവ് ചേർപ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. മധുരയിലെത്തിയ യുവതികൾ രണ്ട് ദിവസം ലോഡ്ജിൽ താമസിച്ചു. പിന്നീട് ഇവിടെ പണം നൽകാതെ മുങ്ങിയതിനേത്തുടർന്ന് ലോഡ്ജുകാർ യുവതികൾ മുറിയെടുക്കാനായി നൽകിയ ലൈസൻസിലെ നമ്പറിൽ ബന്ധപ്പെട്ടതോടെയാണ് പൊലീസിനും കേസിൽ പിടിവള്ളിയായത്.
വധുവിൻറെ കൂട്ടുകാരി വിവാഹം കഴിഞ്ഞ് 16ാം ദിവസം ഭർത്താവിൽ നിന്നു പിരിഞ്ഞു താമസിക്കുന്നയാളാണ്. സ്വതന്ത്രമായി ജീവിക്കാനാണ് നാടു വിട്ടതെന്നാണ് യുവതികൾ പറയുന്നത്. പണവും സ്വർണവും വേണ്ടിയിരുന്നതിനാലാണ് വിവാഹം ചെയ്തതെന്നും യുവതികൾ പൊലീസിനോട് വ്യക്തമാക്കി. ഇവരിൽ നിന്ന് പതിനൊന്നര പവൻ സ്വർണം പൊലീസ് കണ്ടെടുത്തു. പെൺകുട്ടികളെ കോടതിയിൽ ഹാജരാക്കിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. ഹൃദയാഘാതത്തേ തുടർന്ന് ആശുപത്രിയിലായ നവവരൻ അപകടനില തരണം ചെയ്തതിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London