എറണാകുളത്ത് വീണ്ടും ഹണി ട്രാപ് തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. യുവതിയടക്കം ചേരാനെല്ലൂരിൽ രണ്ട് പേരാണ് കസ്റ്റഡിയിലായത്. കൊല്ലം സ്വദേശിനിയും എറണാകുളം സ്വദേശിയുമാണ് അറസ്റ്റിലായത്. നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. കഴിഞ്ഞ ഒന്നരമാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ഹണിട്രാപ്പ് കേസാണിത്. തട്ടിപ്പ് നടത്തിയിരിക്കുന്നത് കൊല്ലം മയ്യനാട് സ്വദേശിനിയും, എറണാകുളം കുന്നുംപുറം സ്വദേശിയായ യുവാവും ചേർന്നാണ്. തട്ടിപ്പിന് ഇരയായത് കേസിലെ പ്രതിയായ യുവാവിന്റെ സുഹൃത്താണ്.
19 വയസുകാരനായ യുവാവിനെ ഹോട്ടലിൽ വിളിച്ചുവരുത്തി നഗ്ന ചിത്രങ്ങൾ പകർത്തിയ ശേഷം ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പരാതിയിൽ യുവാവിൽ നിന്ന് പണവും സ്വർണവും അപഹരിച്ചുവെന്നും പറയുന്നു. പൊലീസ് പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
© 2019 IBC Live. Developed By Web Designer London