എഴുപത്തിയഞ്ച് വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി സിപിഐഎം. പിണറായി വിജയൻ ഒഴികെ പ്രായപരിധി പിന്നിട്ട എല്ലാവരേയും കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. ഇതോടെ ചരിത്രപരമായ തലമുറ മാറ്റത്തിനാണ് സിപിഐഎം തയാറെടുക്കുന്നത്. എഴുപത്തിയഞ്ച് വയസു പിന്നിട്ട പശ്ചാത്തലത്തിൽ മുൻമന്ത്രിയും മുതിർന്ന നേതാവുമായ ജി സുധാകരനേയും സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. എന്നാൽ പാർട്ടി സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുൻപ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി.സുധാകരൻ സംസ്ഥാന കമ്മിറ്റിയ്ക്ക് കത്തു നൽകിയിരുന്നു.
ആനത്തലവട്ടം ആനന്ദൻ, വൈക്കം വിശ്വൻ, കെ.ജെ.തോമസ്, പി.കരുണാകരൻ, എം.എം.മണി, കോലയക്കോട് കൃഷ്ണൻനായർ, ആർ.ഉണ്ണികൃഷ്ണപിള്ള, കെ.വി.രാമകൃഷ്ൺ, കെ.പി.സഹദേവൻ, സി.പി.നാരായണൻ, പി.പി.വാസുദേവൻ, എം.ചന്ദ്രൻ തുടങ്ങി 13 പേരെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. കഴിഞ്ഞ പാർട്ടി കോൺഗ്രസാണ് 75 വയസെന്ന പ്രായപരിധി നിശ്ചയിച്ചത്. പ്രായപരിധിയ്ക്ക് മുകളിലുള്ളവരെ പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും നീക്കണമെന്നായിരുന്നു തീരുമാനം. ജില്ലാ സമ്മേളനങ്ങളിലും ഏരിയാ സമ്മേളനങ്ങളിലും പ്രായപരിധി കർശനമായി തന്നെ നടപ്പാക്കിയിരുന്നു. ചുരുക്കം ചിലർക്ക് മാത്രമാണ് ഇളവ് ലഭിച്ചത്. സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഇളവ് ലഭിച്ചതെന്നതും ശ്രദ്ധേയമാണ്. പതിമൂന്ന് പേരെ കൂടാതെ അനാരോഗ്യം മൂലമെല്ലാം കൂടുതൽ പേരെ ഒഴിവാക്കിയിട്ടുണ്ട്. അതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London