കെഎസ്ഇബിയിൽ ഇടതുസംഘടനകൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ചെയർമാനും സംഘടനകളും ട്രേഡ് യൂണിയനുകളും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പാക്കിയത്. ബോർഡ് ആസ്ഥാനത്തെ എസ്ഐഎസ്എഫ് സുരക്ഷ പിൻവലിക്കും. വൈദ്യുതി ഭവനിലുള്ള ഡേറ്റാ സെന്റർ, ലോഡ് ഡെസ്പാച്ച് സെന്റർ എന്നിവിടങ്ങളിൽ ഓരോ പൊലീസുകാരെ വീതം ഡ്യൂട്ടിക്ക് നിയോഗിക്കും. മറ്റിടങ്ങളിൽ നിലവിലുള്ള വിമുക്തഭടന്മാരുടെ സുരക്ഷ തുടരും. നയപരമായ കാര്യങ്ങളിൽ സംഘടനകളുമായി ചർച്ച നടത്തി തീരുമാനമെടുക്കും. സ്വതന്ത്ര സോഫ്റ്റ് വെയർ കാര്യത്തിൽ സർക്കാർ നയം അനുസരിച്ച് മാത്രമേ മുന്നോട്ട് പോകുകയുള്ളൂവെന്ന് ചെയർമാൻ വ്യക്തമാക്കി. സമരം ചെയ്ത ജീവനക്കാരുടെ പേരിൽ അച്ചടക്ക നടപടിയുണ്ടാകില്ല. മറ്റു വിഷയങ്ങളിൽ തുടർ ചർച്ച നടത്താനും തീരുമാനമായതോടെയാണ് അഞ്ചു ദിവസം നീണ്ട സമരം പിൻവലിക്കാൻ തീരുമാനിച്ചത്. അതേസമയം സംസ്ഥാനത്ത് രാത്രിയിൽ ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് കൂട്ടുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. പകൽ ഉപയോഗിക്കുന്ന വൈദ്യുതി നിരക്കിൽ കുറവുണ്ടാകും. വ്യവസായ മേഖലയ്ക്ക് ഇത് ഗുണം ചെയ്യും. സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതോടെ വർധനവ് നടപ്പാക്കാനാണ് ശ്രമം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London