യുവ വനിതാ ദന്തഡോക്ടറെ കഴുത്തറുത്ത് കൊന്നു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ഡോ. നിഷ സിംഗാൾ ആണ് കൊല്ലപ്പെട്ടത്. കത്തി കൊണ്ട് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. നിഷയുടെ എട്ടും നാലും വയസ്സുള്ള മക്കളെ അക്രമി കുത്തിപ്പരിക്കേൽപിക്കുകയും ചെയ്തു.
അക്രമി നിഷയെ കൊല്ലുമ്പോൾ മക്കൾ അടുത്ത മുറിയിലുണ്ടായിരുന്നു. ഇവരെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ച ശേഷമാണ് അക്രമി കടന്നുകളഞ്ഞത്. സംഭവം അറിഞ്ഞ് ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന നിഷയുടെ ഭർത്താവ് അജയ് സിംഗാൾ വീട്ടിലെത്തി. നിഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ടിവി സെറ്റ് ടോപ് ബോക്സ് റീചാർജ് ചെയ്യാൻ വന്ന ടെക്നിഷ്യനെന്ന് സ്വയം പരിചയപ്പെടുത്തിയാണ് അക്രമി അപാർട്മെൻറിൽ കടന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് അക്രമിയെ പിടികൂടി. ശുഭം പതക് എന്നാണ് ഇയാളുടെ പേര്. എന്തിനാണ് ഇയാൾ കൊലപാതകം നടത്തിയതെന്ന് വ്യക്തമായിട്ടില്ല. തിരക്കേറിയ ഒരു പ്രദേശത്തെ വീട്ടിൽ പ്രവേശിച്ചാണ് അക്രമി സ്ത്രീയുടെ കഴുത്തറുത്ത് കൊന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London