ദില്ലി : പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ രാജ്യസഭ എയര്‍ക്രാഫ്റ്റ് ഭേദഗതി ബില്‍ 2020 പാസാക്കി. സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നുള്ള എംപികളും അവരുടെ നിലപാട് ഉന്നയിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ ലോക്സഭ ബില്‍ ഇതിനകം തന്നെ അനുമതി നല്‍കിയിരുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ), ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്), എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) തുടങ്ങിയ വ്യോമയാന ഏജന്‍സികളെ നിയമാനുസൃത സ്ഥാപനങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുന്നതാണ് എയര്‍ക്രാഫ്റ്റ് (ഭേദഗതി) ബില്‍ 2020. പുതിയ നിയമപ്രകാരം അതായത് ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഏതെങ്കിലും ലംഘനം നടന്നാല്‍ കനത്ത ശിക്ഷ നേരിടേണ്ടി വരും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London