സംസ്ഥാന ചലച്ചിത്ര അവാർഡിനെ ചൊല്ലി ഇപ്പോഴുണ്ടായ വിവാദങ്ങൾ ബോധപൂർവം രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്നതാണെന്ന് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ എ കെ ബാലൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ സംസ്ഥാന സർക്കാരിനോ ചലച്ചിത്ര അക്കാഡമിക്കോ യാതൊന്നും ചെയ്യാൻ കഴിയില്ല. ജൂറിയുടെ സ്വതന്ത്രമായ വിലയിരുത്തൽ അനുസരിച്ചാണ് അവാർഡുകൾ നിശ്ചയിക്കുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ മികച്ച നടനുള്ള അവാർഡ് ആദ്യം നൽകിയത് ഇന്ദ്രൻസിനാണ്. ആളൊരുക്കം എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു അവാർഡ്. പിന്നീട് കമ്മട്ടിപ്പാടത്തിലെ വിനായകൻ, ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ സുരാജ്, സുഡാനി ഫ്രം നൈജീരിയയിലെ സൗബിൻ, ഞാൻ മേരിക്കുട്ടിയിൽ അഭിനയിച്ച ജയസൂര്യ എന്നിവർക്കും മികച്ച നടൻമാർക്കുള്ള അവാർഡുകൾ ലഭിച്ചു.
ജൂറിയുടെ നിഗമനങ്ങളെയും തീരുമാനത്തെയും ഒരു രൂപത്തിലും സ്വാധീനിക്കാൻ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയമായ ഇടപെടൽ നടന്നു എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഒരു ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ നേതാവായ ഷാഫി പറമ്പിൽ അടക്കം ഇതിനുപിന്നിൽ രാഷ്ട്രീയമായ തീരുമാനമുണ്ടെന്നു പറഞ്ഞതുകൊണ്ടാണ് ഈ കുറിപ്പെഴുതാൻ നിർബന്ധിക്കപ്പെട്ടത്. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ഏതു വഴിവിട്ട മാർഗവും ഇവർ സ്വീകരിക്കുമെന്നതിന്റെ തെളിവാണിത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London