ദുബായ്: പട്ടിക ജാതി യുവാക്കള്‍ക്ക് ഗള്‍ഫില്‍ ജോലി ഉറപ്പാക്കാന്‍ കൂടുതല്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് പിന്നോക്ക ക്ഷേമ മന്ത്രി എ കെ ബാലന്. 1300 യുവാക്കള്‍ക്ക് ഇക്കാലത്തിനിടെ ഗള്‍ഫില്‍ ജോലി ഉറപ്പാക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നടപ്പാക്കിവരുന്ന നൈപുണ്യ വികസന പരിശീലനത്തിന്റെ ഭാഗമായി പരിശീലനം പൂര്ത്തിയാക്കിയവര്ക്കുവേണ്ടി തൊഴില്‍ അന്വേഷിച്ചെത്തിയതായിരുന്നു മന്ത്രി ദുബായില്‍.
തൊഴില്‍ പരിശീലനം നേടിയവരെ സര്‍ക്കാര്‍ ചെലവിലായിരിക്കും വിദേശത്ത് എത്തിക്കുക. ഇതുവരെ 2357 പേര് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതില്‍ 234 പേര് വിദേശത്തേക്കുള്ള യാത്രയുടെ ഒരുക്കത്തിലാണ്. 2240 പേര് വിദേശത്ത് നിലവില്‍ ജോലിചെയ്യുന്നുണ്ട്.
തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ജോലി നല്കാന് സന്നദ്ധരായിട്ടുള്ള ആളുകളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. ദുബായ്, അബുദാബി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടന്നത്. 70 ഓളം സംരംഭകരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇന്നത്തെ സാഹചര്യത്തില്‍ ഏതെല്ലാം മേഖലയില്‍ ജോലി നല്കാന് കാഴിയുമെന്നും അതിനുവേണ്ട നൈപുണ്യം എന്താണെന്നും അന്വേഷിച്ചതായും മന്ത്രി പറഞ്ഞു.
വിദേശത്ത് ജോലി ലഭിക്കേണ്ടതിനുവേണ്ട തൊഴില്‍ വൈദഗ്ധ്യവും ആശയവിനിമയത്തിനുവേണ്ട പരിശീലനവുമാണ് പരിശീലനവേളയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്.
© 2019 IBC Live. Developed By Web Designer London