പൊന്നാനി നഗരസഭയിലെ തീരപ്രദേശമായ മരക്കടവിലെ ഗവണ്മെന്റ ഹോസ്പിറ്റൽ വാർഡിലെ ഓരോ വീടുകളും സ്മാർട്ട് ക്ലാസ് റൂമുകളാക്കി മാറ്റാനുള്ള യത്നം ഏറ്റെടുത്തു സിപിഐ കൗണ്‍സിലറായ എ.കെ ജബ്ബാർ. രാജ്യത്തെ ഓരോ ജനപ്രതിനിധികൾക്കും മാതൃകയാവുകയാണ് ഈ കൗണ്‍സിലർ. തന്റെ വാർഡ് ഒരു ഹൈടെക് വാർഡ് ആക്കാനുള്ള പരിശ്രമത്തിൽ ആദ്യ പടിയെന്നോണം ടി.വി സൗകര്യമില്ലാത്ത വീടുകളിൽ ടി.വികൾ എത്തിച്ചു നൽകി പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അത്താണിയാവുകയാണ് പൊന്നാനിയിലെ ഈ ജനകീയ കൗണ്‍സിലർ. മൂന്നാം ഘട്ടത്തോടെ തന്റെ വാർഡ് പൂർണമായും ഹൈ ടെക് സജ്ജമാകുമെന്ന് എ.കെ ജബ്ബാർ പറഞ്ഞു. സ്വന്തം വാർഡിൽ ടി.വി ഇല്ലാത്ത കാരണം പഠനം മുടങ്ങിയ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ കൗണ്‍സിലറോട് വേവലാതി അറിയിച്ചതിനെ തുടർന്ന് ആ വീട്ടിൽ ടി.വി യും കേബിൾ കണക്ഷനും നൽകിയിരുന്നു. ആ വിദ്യാർത്ഥിയുടെ സന്തോഷമാണ് തന്നെ ഇത്തരമൊരു ദൗത്യത്തിനു പ്രേരിപ്പിച്ചതെന്ന് എ.കെ ജബ്ബാർ അറിയിച്ചു.
ടി.വി വിതരണത്തിന്റെ ആദ്യ ഘട്ടം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ സഖാവ് പി.പി സുനീർ നിർവഹിച്ചു. സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ, എ.ഐ.വൈ.എഫ് പൊന്നാനി മണ്ഡലം പ്രസിഡന്റ് എം. മാജിദ്, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുർശിദുൽ ഹഖ്, പൊന്നാനി മണ്ഡലം സെക്രട്ടറി എം. അബ്ദുസ്സലാം, എ.ഐ.വൈ.എഫ് പൊന്നാനി മുനിസിപ്പൽ സെക്രട്ടറി നിസാഫ്, എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് അനസ് തരോത്തേൽ, എ.ഐ.ടി.യു.സി നേതാവ് അബ്ദുൽ കരീം, എസ്.മുസ്തഫ എന്നിവർ പങ്കെടുത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London