പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയാറാണെന്ന് എകെ ശശീന്ദ്രൻ. തനിക്കെതിരെ പാർട്ടിയിൽ പടയൊരുക്കം ഇല്ലെന്നും ശശീന്ദ്രൻ പറഞ്ഞു. ‘മാണി സി കാപ്പനെ പോലെ മണ്ഡലം തന്റെതാണെന്ന നിർബന്ധബുദ്ധിയും ഇല്ല. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പീതാംബരൻ മാസ്റ്റർ മാറ്റാൻ ആവശ്യപ്പെടില്ല’- എകെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം, എട്ടുതവണ മത്സരിച്ച എ.കെ ശശീന്ദ്രൻ പുതുമുഖങ്ങൾക്കായി മത്സര രംഗത്ത് നിന്ന് മാറിനിൽക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നതായാണ് റിപ്പോർട്ട്. ഇന്നത്തെ സംസ്ഥാന നേതൃയോഗം ഈ വിഷയം വിശദമായി ചർച്ച ചെയ്യും. തുടർച്ചയായി മത്സരിക്കുന്നതിലെ സിപിഐഎം സിപിഐ നയം എ.കെ. ശശീന്ദ്രൻ മാതൃകയാക്കണമെന്നാണ് ആവശ്യം. അതിനിടെ എൻസിപിയുടെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയിൽ ചേരും. മാണി സി. കാപ്പൻ പാർട്ടി വിട്ടതും, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ചയാകും. കാപ്പന്റെ ചുവടുമാറ്റത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന നേതൃയോഗമാണ് ഇന്ന് ചേരുന്നത്.
മൂന്നു സീറ്റുകൾ നൽകണമെന്ന ആവശ്യമാണ് എൽഡിഎഫിൽ എൻസിപി ഉന്നയിച്ചിരിക്കുന്നത്. രണ്ടു സീറ്റ് അനുവദിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചകളും യോഗത്തിൽ ആരംഭിക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London