എടപ്പാൾ: മതേതര മാനവികതയുടെ മനസ്സായിരുന്നു മഹാകവി അക്കിത്തമെന്ന് ആലംകോട് ലീലാകൃഷ്ണൻ പ്രസ്താവിച്ചു. ബ്രാഹ്മണ്യത്തെ ഉടച്ചുവാർത്തൊരു മഹാ കൊടുങ്കാറ്റിൽ അണിചേർന്ന യുഗപുരുഷനായിരുന്നു അദ്ദേഹം. ഗാന്ധിയൻ ധർമ്മബോധവും ലാളിത്യവും സ്നേഹ ബോധവും ജീവിതത്തിൽ കൊണ്ടു നടന്നു. കമ്മുണിസ്റ്റ് സഹയാത്രികനായി ഐ.സി.പി. ക്കൊപ്പം പ്രവർത്തിച്ച അക്കിത്തം കമ്യൂണിസം സായുധ വിപ്ലവത്തിലേക്ക് ചുവടു മാറ്റുന്നുവെന്ന് കണ്ടപ്പോൾ ഹിംസ പാടില്ലെന്ന് വാദിച്ച് ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം എഴുതിയതിൻ്റെ പേരിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധനായി ചിത്രീകരിക്കപ്പെട്ടു. ഫാസിസ്റ്റായി ഇടക്കാലത്ത് അദ്ദേഹത്തെ ചിത്രീകരിച്ചപ്പോൾ വിശുദ്ധ ഖുർആനിലെ മരിക്കാത്ത വചനങ്ങൾ വായിക്കാനാണ് അക്കിത്തം ഉദ്ബോധിപ്പിച്ചത്. മത വാദിയായിരുന്നില്ല,മനുഷ്യസ്നേഹവാദിയായിരുന്നു അദ്ദേഹമെന്നും ലീലാകൃഷ്ണൻ പറഞ്ഞു.
സംസ്ക്കാര സാഹിതി പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അക്കിത്തം അനുസ്മരണം ( ഓൺലൈൻ ) “മഹാകവിക്ക് പ്രണാമം” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്കാര സാഹിതി നിയോജക മണ്ഡലം ചെയർമാൻ ടി. പി ശബരീഷ് കുമാർ ആധ്യക്ഷത വഹിച്ചു.
കെ.പി.സി.സി. സെക്രട്ടറി പി.ടി അജയ്മോഹൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. ഹരിപ്രിയ മാണിക്കോത്ത്,സമദ് മങ്കട, ഷംസു കല്ലാട്ടേൽ, പ്രണവം പ്രസാദ്, ഫിറോസ്ഖാൻ അണ്ണക്കംപാട്, T.K അഷ്റഫ്, അഡ്വ. A.M രോഹിത്, അഡ്വ. സിദ്ദിഖ് പന്താവൂർ, ഹുറൈർ കൊടക്കാട്ട്, E .P രാജീവ്, ഉണ്ണികൃഷ്ണൻപൊന്നാനി, M .T.ഷരീഫ് മാസ്റ്റർ, അടാട്ട് വാസുദേവൻ, അഡ്വ. പി. രാജഗോപാല മേനോൻ, പ്രവിത രവീന്ദ്രൻ, ജയപ്രസാദ് ഹരിഹരൻ, അഡ്വ. കെ.വി.സുജീർ, വി.കെ. സെയ്താലി, ഡോ. തൗഫീഖ് റഹ്മാൻ, എൻ.വി.അരുൺലാൽ, ടി.അബുബക്കർ എന്നിവർ പ്രസംഗിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London