മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 7.55 നായിരുന്നു മരണം. ദേഹാസ്വാസ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി മുതല്‍ മൂത്രതടസ്സം കഠിനമാവുകയും തൃശൂര്‍ ഹൈടെക്ക് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. എട്ടു പതിറ്റാണ്ട് നീണ്ട കാവ്യ ജീവിതത്തിനാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ അവസ്സാനമായിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനമാണ് അദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചത്. അക്കിത്തത്തിന്റെ വസതിയായ ദേവായനത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു ചടങ്ങ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ കെ ബാലനാണ് പുരസ്കാരം സമര്‍പ്പിച്ചത്. 2019ലെ ജ്ഞാനപീഠ പുരസ്കാരത്തിനാണ് അക്കിത്തം അര്‍ഹനായത്. പാലക്കാട് ജില്ലയിലെ കുമാരനല്ലൂരുലെ അമേറ്റൂര് അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച് 18ന് വാസുദേവന്‍ നമ്പൂതിരിയുടേയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകനായാണ് അക്കിത്തം അച്യുതന് നമ്പൂതിരി ജനിച്ചത്. സമുദായ പ്രവര്‍ത്തനത്തിലേക്ക് രംഗത്തിറങ്ങിയ അദ്ദേഹം ഉണ്ണി നമ്പൂതിരി, മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധികപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്ക്രിപ്റ്റ് എഴുത്തുകാരനായി ജോലി ചെയ്ത അദ്ദേഹം പിന്നീട് 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററാലും ജോലി ചെയ്തിട്ടുണ്ട്. 1985ല്‍ ആകാശവണിയില്‍ നിന്നും അദ്ദേഹം വിരമിച്ചു.
© 2019 IBC Live. Developed By Web Designer London