തൃശ്ശൂർ: സമൂഹത്തിൽ ആഴത്തിൽ വേരോടിയ അസമത്വവും അനീതിയുമാണ് വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്ക് വളർന്നു പെരുകാൻ വളക്കൂറായി മാറുന്നത്. ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കാൻ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലെ മനുഷ്യന്റെ ജീവിത പുരോഗതി ഉറപ്പുവരുത്തുന്ന ഗാന്ധിയൻ – സോഷ്യലിസ്റ്റ് വികസന സങ്കൽപ്പങ്ങൾ പ്രായോഗികമായി തിരിച്ചുപിടിക്കണമെന്ന് പ്രശസ്ത കവിയും എഴുത്തുകാരനും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. മതനിരപേക്ഷതയും ജനാധിപത്യവും അംഗീകരിക്കാത്ത വർഗ്ഗീയ ശക്തികളാണ് മതനിരപേക്ഷ ഇന്ത്യയുടെ പ്രതീകമായ മഹാത്മജിയെ വധിച്ചതെന്നും മതേതര ഇന്ത്യയുടെ കാവലാളാവുകയാണ് ഓരോ പൗരന്റെയും കാലിക ധർമ്മമെന്നും ആലങ്കോട് ലീലാകൃഷ്ണൻ തുടർന്ന് പറഞ്ഞു. ഗാന്ധി രക്തസാക്ഷി ദിനത്തോടാനുബന്ധിച്ചു അഞ്ചുദിവസക്കാലം യുവകലാസാഹിതി സംഘടിപ്പിക്കുന്ന നവോത്ഥാന സംഗമം ഓൺലൈൻ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എം സതീശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി. വി. പൗലോസ്, ജില്ലാ പ്രസിഡന്റ് വിനോദ് ആലത്തിയൂർ, പൊന്നാനി മണ്ഡലം ഭാരവാഹികളായ സജീഷ് മാറഞ്ചേരി, പ്രഗിലേഷ്,സലാം എന്നിവർ സംസാരിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London