ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. ആലപ്പുഴയുടെ അരനൂറ്റാണ്ടിൻറെ കാത്തിരിപ്പാണ് ഇന്ന് യാഥാർഥ്യമായത്. കേരളം രാജ്യത്തിന് വിലപ്പെട്ട സംസ്ഥാനമാണെന്ന് ഗഡ്കരി പറഞ്ഞു. പദ്ധതി യാഥാർഥ്യമാക്കിയെ മുഖ്യമന്ത്രിയെ ഗഡ്കരി അഭിനന്ദിച്ചു. ഉദ്ഘാടനത്തിൽ കോൺഗ്രസ് ജനപ്രതിനിധികളെ ഉൾപ്പെടുത്താത്തതിൽ കോൺഗ്രസ് പ്രതിഷേധിച്ചു. ഡിസിസിയുടെ നേതൃത്വത്തിൽ നടത്തി പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. ഉദ്ഘാടന വേദിക്കരികെ യു.ഡി.എഫ് നേതാക്കളുടെ ഫ്ലക്സ് വയ്ക്കാൻ ശ്രമമുണ്ടായി. പൊലീസ് ഇടപെട്ട് ഫ്ലക്സ് നീക്കി.
1972ൽ തുടങ്ങിയ പദ്ധതി തുടർന്നിങ്ങോട്ട് കടമ്പകൾ ഏറെ കടന്നാണ് ബൈപ്പാസ് എന്ന സ്വപ്നം യാഥാർത്ഥ്യമായത്. കൊമ്മാടി മുതൽ കളർകോട് വരെ 6.8 കിലോമീറ്റർ നീളമാണ് ദൈർഘ്യം. ഇതിൽ ബീച്ചിനരികിലൂടെ 3.2 കിലോമീറ്റർ ദൂരത്തിൽ മേൽപ്പാലം. ആലപ്പുഴ ബീച്ചിൻറെ സൗന്ദര്യമാസ്വദിച്ച് യാത്ര ചെയ്യാം.
344 കോടിയാണ് ആകെ ചെലവ്. കേന്ദ്രവും കേരളവും 172 കോടി വീതം തുല്യമായി ചെലവിട്ടു. മേൽപ്പാലത്തിനായി 7 കോടി റെയിൽവേക്ക് കെട്ടിവെച്ചതടക്കം 25 കോടി സംസ്ഥാനത്തിന് അധിക ചെലവുണ്ട്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്താണ് പൈലിങ് അടക്കമുള്ള ജോലികൾ തുടങ്ങിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London