പൊന്നാനി: പൊന്നാനിയുടെ കായിക മേഖലക്ക് ഉണർവേകാൻ എല്ലാവർഷവും നടത്തി വരാറുള്ള അഖിലകേരള ബാഡ്മിന്റൺ മത്സരങ്ങൾ ഡിസംബർ 27, 28 തിയ്യതികളിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ക്ലബ്ബിൻ്റെ ഇൻഡോർ കോർട്ടിൽ വെച്ചു നടത്തുന്നു. കഴിഞ്ഞ 48 വർഷങ്ങളായി പൊന്നാനിയിലെ കായിക-സേവന പ്രവർത്തനങ്ങളിൽ സജീവസാന്നിദ്ധ്യമായ ബ്ലൂബേർഡ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
മത്സരങ്ങളിൽ കേരളത്തിലെ മുൻനിര കളിക്കാരും, പ്രാദേശിക കളിക്കാരും പങ്കെടുക്കുന്നു. മത്സരങ്ങൾ 27 ഞായറാഴ്ച രാവിലെ 9 മണി മുതൽ ആരംഭിക്കുന്നതാണ്. മത്സരങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം വൈകീട്ട് 5 മണിക്ക് പൊന്നാനി ഇൻസ്പെക്ടർ ഓഫ് പോലീസ് പി.എസ്.മഞ്ജിത് ലാൽ നിർവ്വഹിക്കും. പത്രസമ്മേളനത്തിൽ ക്ലബ്ബ് സെക്രട്ടറി വിജി കെ ജോർജ്ജ്, പബ്ലിസിറ്റി കോ ഓർഡിനേറ്റർ ഇ.എ മോഹൻലാൽ, പി.ആർ.ഒ.മുഹമ്മദ് പൊന്നാനി, മെമ്പർ കെ.സബീർ എന്നിവർ പങ്കെടുത്തു.
© 2019 IBC Live. Developed By Web Designer London