കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരും. പാർലമെൻറിൻറെ ഇരുസഭകളിലുമുള്ള വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തും. രാവിലെ 10.30നാണ് യോഗം നടക്കുന്നത്. യോഗത്തിൻ്റെ പ്രധാന അജണ്ട വാക്സിൻ വിതരണമാണ് .
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 95 ലക്ഷ്യത്തിലേക്ക് കടക്കുകയാണ്. ഇന്നലെ 35551 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 526 പേർക്ക് രോഗം കൊണ്ട് ജീവൻ നഷ്ടപ്പെട്ടു. ഇതോടെ ആകെ മരണ സഖ്യ ഒരു ലക്ഷത്തി മുപ്പത്തി എട്ടായിരം കടന്നു. നിലവിൽ 89 ലക്ഷത്തിൽ അധികം ആളുകൾ ചികിത്സയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കണക്ക് റിപ്പോർട്ട് ചെയ്യുന്നത് കേരളം, മഹാരാഷ്ട്ര, ഡൽഹി ഗുജറാത്ത്, തുടങ്ങിയ സംസ്ഥാനങ്ങളിലാണ്.
© 2019 IBC Live. Developed By Web Designer London