സി പി ഐ യുടെ മുതിർന്ന നേതാവും മലപ്പുറം പ്രസ് ക്ലബ്ബിൻ്റെ സ്ഥാപക സെക്രട്ടറിയുമായിരുന്ന ആളൂർ പ്രഭാകരൻ (77) നിര്യാതനായി. വാർധ്യക സഹജമായ രോഗങ്ങളെ തുടർന്ന് ഇന്ന് പുലർച്ചെ സ്വവസതിയിലായിരുന്നു അന്ത്യം. നിലവിൽ സി പി ഐ യുടെ മലപ്പുറം ജില്ലാ കൗൺസിൽ അംഗമാണ്. എ ഐ വൈ എഫ് ആദ്യ മലപ്പുറം ജില്ലാ സെക്രട്ടറി, കേരള ഗ്രന്ഥശാലാ സംഘത്തിൻ്റെ ആദ്യത്തെ മലപ്പുറം ജില്ലാ പ്രഥമ ജില്ലാ സെക്രട്ടറി, കോഴിക്കോട് സർവ്വകലാശാല സെനറ്റ് അംഗം, രണ്ട് തവണ ആതവനാട് പഞ്ചായത്ത് അംഗം, മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാടിൻ്റെ നാമധേയത്തിലുള്ള സാംസ്കാരിക കേന്ദ്രത്തിൻ്റെ സ്ഥാപക സെക്രട്ടറി തുടങ്ങി വിവിധങ്ങളായ സംഘടനകളും മരക്കാരനായിരുന്നു.സംസ്ഥാനത്ത് ആദ്യമായി നടത്തിയ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് 3 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: രാധ, മക്കൾ: ജയശങ്കർ, സ്മിത
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London