മന്ത്രവാദ ചികിത്സയ്ക്കിടെ മകൾ മരിച്ചെന്ന പരാതി പിൻവലിക്കാൻ സമർദ്ദമുണ്ടെന്ന് മരിച്ച നൂർജഹാൻ്റെ മാതാവ് കുഞ്ഞായിഷ. ഇന്നലെ പുലർച്ചെയാണ് കോഴിക്കോട് കല്ലാച്ചി കുനിങ്ങാട് സ്വദേശിനി നൂർജഹാൻ ആലുവയിൽ വച്ച് മരിച്ചത്. നൂർജഹാൻ്റെ മക്കളാണ് ഭീഷണിപ്പെടുത്തുന്നതെന്ന് കുഞ്ഞായിഷ പറഞ്ഞു.
നൂർജഹാന് ചികിത്സ നൽകുന്നതിന് പകരം ഭർത്താവ് മന്ത്രവാദം നടത്തിയെന്നാണ് മാതാവ് പറയുന്നത്. കുടുംബത്തിൽ മുൻപും മന്ത്രവാദ മരണം സംഭവിച്ചിട്ടുണ്ട്. നൂർജഹാൻ്റെ ആദ്യ കുഞ്ഞിന് ട്യൂമർ വന്നിട്ടും ചികിത്സ നൽകിയെല്ലെന്ന് കുഞ്ഞായിഷ ആരോപിക്കുന്നു. ചികിത്സ നൽകാതെ മന്ത്രവാദം ചെയ്താണ് കുഞ്ഞ് മരിച്ചു പോയതെന്നും കുഞ്ഞായിഷ വ്യക്തമാക്കി
അതേസമയം, നൂർജഹാൻ്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. വടകര താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. വളയം പൊലീസിൻ്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമായിരിക്കും പോസ്റ്റ്മോർട്ടം. ത്വക്ക് രോഗ ചികിത്സിക്കിടെ ആലുവായിലെ മന്ത്രവാദ ചികിത്സാ കേന്ദ്രത്തിൽ വെച്ച് ഇന്നലെ പുലർച്ചെ നൂർജഹാൻ മരിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. ആധുനിക ചികിത്സ നൽകാൻ ഭർത്താവും മക്കളും തയ്യാറായില്ലെന്ന് നൂർജഹാന്റെ മാതാവും, ബന്ധുവും വളയം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London