വാഷിംഗ്ടണ്‍:അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ആരാകും വിജയം നേടുകയെന്ന ആശയകുഴപ്പത്തിലാണ് ലോകമിപ്പോള്‍. സര്‍വേഫലങ്ങള്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബെെഡന് അനുകൂലമായിരുന്നെങ്കിലും ഫലങ്ങള്‍ പുറത്തുവരുമ്ബോള്‍ പ്രവചനങ്ങള്‍ അപ്പാടെമാറിമറിഞ്ഞു. നിലവില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ബെെഡനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
അമ്ബത് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണിയ 43 ഇടത്തേയും ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഇരുകക്ഷികള്‍ക്കും വിജയിക്കാന്‍ ആവശ്യമായ 270 ഇലക്ടറല്‍ വോട്ടുകള്‍ നേടാനായില്ല. ഇതുവരെ പുറത്തുവന്ന ഫലങ്ങള്‍ പ്രകാരം ബെെഡന് 238 വോട്ടുകളും ഡൊണാള്‍ഡ് ട്രംപ് 213 ഇലക്ടറല്‍ വോട്ടുകളുമാണ് ലഭിച്ചത്.ഇനിയും വോട്ടെണ്ണല്‍ പൂര്‍ത്തിയാകാത്ത ഏഴ് സംസ്ഥാനങ്ങളുടെ ഫലം കൂടി പുറത്തുവന്നാല്‍ മാത്രമെ ആരാകും വിജയി എന്നതില്‍ വ്യക്തതവരികയുള്ളു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London