കൊച്ചി: നടിക്കെതിരെ വിവാദ പരാമർശം നടത്തിയ ഇടവേള ബാബുവിനെതിരെ നടപടി ആവശ്യമില്ലെന്ന് അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം. അമ്മയുടെ പുതിയ സിനിമയിൽ ആക്രമിക്കപ്പെട്ട നടി ഉണ്ടാകില്ലെന്നത് സംബന്ധിച്ചുള്ള കാര്യത്തിലാണ് വിവാദ പരാമർശം നടത്തിയത്. ഈ ആവശ്യമുന്നയിച്ച് രേവതിയും പത്മപ്രിയയും നൽകിയ കത്ത് ചർച്ച ചെയ്യേണ്ടതില്ലെന്നും തിരുമാനിക്കുകയുണ്ടായി.
ഇടവേള ബാബുവിൻറെ പരാമർശത്തനെതിരെ പ്രതിഷേധിച്ചുകൊണ്ട് നൽകിയ പാർവ്വതി തിരുവോത്തിൻറെ രാജി യോഗം സ്വീകരിക്കുകയുണ്ടായി. വിവാദ വിഷയങ്ങളോട് നേരിട്ട് പ്രതികരിക്കാതെ പത്രക്കുറിപ്പ് നൽകിയ ശേഷം മോഹൻലാലും മറ്റ് താരങ്ങളും യോഗസ്ഥലത്തു നിന്നും മടങ്ങുകയാണ് ചെയ്തത്.
ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമ്മയുടെ പുതിയ സിനിമയിൽ ആക്രമിക്കപ്പെട്ട നടി ഉണ്ടാവില്ലെന്ന് ഇടവേള ബാബു പ്രതികരിക്കുകയുണ്ടായത്. ഇതിനെതിരെ സിനിമാരംഗത്തുനിന്നും പൊതുസമൂഹത്തിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London