സുഖമില്ലാത്ത ഭാര്യയെ ആശുപത്രിയിൽ എത്തിക്കാൻ നാല് കിലോമീറ്റർ തോളിൽ ചുമന്ന് നടന്ന് വയോധികൻ. ആശുപത്രിയിൽ എത്തിയാൻ താമസിച്ചതിനാൽ ചികിത്സ ലഭിക്കാതെ ഭാര്യ ഭർത്താവിൻ്റെ തോളിൽ കിടന്ന് മരണത്തിന് കീഴടങ്ങി. മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിലാണ് സംഭവം.
ജില്ലയിലെ ചന്ദ്സെയ്ലി ഗ്രാമത്തിലെ ഷിൽദിബായ് പദ്വി അസുഖബാധിതയായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഭർത്താവ് അവരെ ആശുപത്രിയിൽ എത്തിക്കാൻ സഹായം തേടിയെങ്കിലും കനത്ത മഴയെ തുടർന്ന് റോഡുകൾ തകർന്നതിനാൽ വാഹനങ്ങൾ ലഭിച്ചില്ല. തുടർന്ന് ഭാര്യയെ തന്റെ തോളിൽ ചുമന്ന് നടക്കുകയായിരുന്നു. നാല് കിലോമീറ്റർ ഭാര്യയെ ചുമന്ന് വയോധികൻ നടന്നെങ്കിലും ആശുപത്രിയിൽ എത്താൻ വൈകിയത് കാരണം മരിക്കുകയായിരുന്നു.
മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ ഗർഭിണിയായ ആദിവാസി സ്ത്രീയെ എട്ട് കിലോമീറ്റർ വടിയിൽ കെട്ടി കൊണ്ട് പോയ സംഭവം കഴിഞ്ഞ ദിവസം ഏറെ ചർച്ചയായിരുന്നു. വനത്തിന് സമീപമുള്ള ഗ്രാമത്തിലേക്ക് റോഡില്ലാത്തത് കാരണമാണ് ഗർഭിണിയായ ഭാര്യയെ വടിയിൽ തുണികെട്ടി അതിൽ കിടത്തി കൊണ്ട് വന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. റോഡ് നിർമ്മാണത്തിനായി ബിജെപിയുടെയും കോൺഗ്രസിന്റെയും നേതാക്കൾക്ക് നിവേദനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ആരും നടപടിയെടുത്തില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London