മലയാള പുരസ്കാര സമിതി വിവിധ മേഖലകളിൽ നിസ്തുല സംഭാവനകൾ മുൻനിർത്തിയുള്ള ആദരം പ്രമുഖ വ്യക്തികൾക്ക് .സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾക്കാണ് എം ടി വാസുദേവൻ നായർ, പ്രൊഫ.എം.ലീലാവതി എന്നിവർക്ക് ലഭിച്ചത്. ചലചിത്ര രംഗത്ത് നിന്ന് മധു, ഷീല എന്നിവർക്കും പുരസ്കാരം നല്കും. മികച്ച ചലചിത്ര സംവിധായകനുള്ള മരണാനന്തര പുരസ്കാരം സച്ചിക്കും, മികച്ച നടനായി ആസിഫ് അലിയും നടിയയി നൈല ഉഷയും തിരഞ്ഞെടുക്കപ്പെട്ടു. സമീർ സിനിമയിലെ അഭിനയത്തിനാണ് ആനന്ദിനെ തേടി മികച്ച പുതുമുഖ നായകനുള്ള അംഗീകാരം തേടിയെത്തിയത്.നേരത്തെ പ്രേംനസീർ സൗഹൃദ സമിതിയുടെ അവാർഡും ആനന്ദിന് ലഭിച്ചിരുന്നു. എടപ്പാൾ സ്വദേശിയായ ആനന്ദ് റോഷൻ ഈ സിനിമക്കു വേണ്ടി ശരീരഭാരം ഇരുപത്തി അഞ്ചു കിലോ കുറച്ചതും വാർത്തയായിരുന്നു. മികച്ച അഭിനയം കാഴ്ചവെച്ചതിൻ്റെ അംഗീകാരം തന്നെയാണ് ഈ പുരസ്കാരം.
© 2019 IBC Live. Developed By Web Designer London