ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകണമെന്ന നിലപാടിൽ ഇടതുപക്ഷത്തിന് യാതൊരു മാറ്റവുമില്ലെന്ന് സി.പി.ഐ നേതാവ് ആനി രാജ. സംസ്ഥാനത്തെ ഏതെങ്കിലുമൊരു മന്ത്രി ഒരഭിപ്രായം പറഞ്ഞാൽ അത് ഇടതുപക്ഷത്തിന്റെ അഭിപ്രായമാകണമെന്നില്ല.
സാമ്പത്തിക സംവരണത്തെ അനുകൂലിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി അംഗീകരിക്കാനാവില്ല. മൗനാനുവാദത്തിലേക്ക് പരമോന്നത കോടതി മാറുന്നുവെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ലെന്നും ആനി രാജ പറഞ്ഞു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ശബരിമലയെ സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് തന്ത്രപരമായി ഒഴിഞ്ഞുമാറുമ്പോഴാണ് മുതിർന്ന സിപിഐ നേതാവിൻറെ പ്രതികരണം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London