രമേശ് ചെന്നിത്തലക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് കെ.പി.സി.സി നേതൃത്വം. നേതൃത്വവുമായി കൂടിയാലോചിക്കാതെയാണ് രമേശ് ചെന്നിത്തല പ്രഖ്യാപനങ്ങൾ നടത്തുന്നതെന്നാണ് ആക്ഷേപം. ലോകായുക്ത നിയമ ഭേദഗതിയിൽ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന പ്രഖ്യാപനം രമേശ് ചെന്നിത്തല നടത്തിയത് നേതൃത്വത്തോട് ആലോചിക്കാതെയാണ്. ഇത് മുൻഗാമികളുടെ രീതിയല്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻറെ വിമർശനം. അതൃപ്തി രമേശ് ചെന്നിത്തലയെ നേരിട്ട് അറിയിക്കും. പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും കൂടിയാലോചിച്ച ശേഷം പറയേണ്ട കാര്യങ്ങൾ ചെന്നിത്തല മാധ്യമങ്ങളിലൂടെ സ്വയം പ്രഖ്യാപിക്കുന്നു എന്നാണ് ആക്ഷേപം. കെ.പി.സി.സി പ്രസിഡൻറ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അതൃപ്തി ചെന്നിത്തലയെ നേരിട്ട് അറിയിക്കും. ചെന്നിത്തല സ്വയം പ്രതിപക്ഷ നേതാവിനെ പോലെ പെരുമാറുന്നുവെന്നാണ് ആക്ഷേപം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London