ആലപ്പുഴ ആര്യാട് കൈതത്തിൽ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടൽ. സംഘർഷത്തിനിടെ ഒരാൾക്ക് വെട്ടേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. കഴിഞ്ഞ ദിവസം നടന്ന ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനിടക്കാണ് വീണ്ടുമൊരു സംഘർഷം നടന്നത്. നികർത്തിൽ വിമൽ എന്നയാൾക്കാണ് തലയ്ക്കും കാലിനും വെട്ടേറ്റത്. നേരത്തെയുണ്ടായ വ്യക്തി വിരോധത്തിന്റെ പ്രതികാരമാണ് ഇതെന്നാണ് പറയുന്നത്.
മൂന്ന് മാസം മുമ്പ് ബിനുവിന്റെ സഹോദരനെ ആക്രമിച്ചതിന്റെ പ്രതികാരമായാണ് ഏറ്റുമുട്ടലുണ്ടായത്. വെട്ടേറ്റയാൾ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ജില്ലയിൽ കഴിഞ്ഞ ദിവസം മുതൽ പൊലീസിന്റെ പരിശോധനയും പെട്രോളിങ്ങും ശക്തമായി തുടരുന്നതിനിടക്ക് ഇങ്ങനെയൊരു അക്രമണം നടന്നത് പൊലീസിന് തിരിച്ചടിയായിട്ടുണ്ട്. പ്രതിയെ ഇതുവരെയും പിടികൂടാനായില്ല. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചതായാണ് പൊലീസ് പറയുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London