ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂൽ കോൺഗ്രസിനും മമതാ ബാനർജിക്കും കനത്ത തിരിച്ചടി നൽകി ഒരു എംൽഎ കൂടി പാർട്ടി വിട്ടു. നോർത്ത് 24 പർഗാനയിലെ ബാരക്പൂർ നിയോജകമണ്ഡലത്തിലെ ടിഎംസി എംഎൽഎ സിൽഭദ്ര ദത്തയാണ് പാർട്ടിയിൽ നിന്നും രാജിവെച്ചത്.
തെരഞ്ഞെടുപ്പിന് കേവലം അഞ്ചുമാസം മാത്രം ബാക്കിനിൽക്കെയാണ് തൃണമൂലിൽനിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പാർട്ടിയിൽ നിന്നും കൊഴിഞ്ഞു പോകുന്ന മൂന്നാമത്തെ എംഎൽഎയാണ് സിൽഭദ്ര. സുവേന്ദു അധികാരി, ജിതേന്ദ്ര തിവാരി എന്നിവരാണ് നേരത്തെ പാർട്ടിയിൽ നിന്നും രാജി വച്ചത്. മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ ബംഗാൾ സന്ദർശനത്തിന് ശേഷമാണ് തൃണമൂൽ കോൺഗ്രസിലെ ഈ വിള്ളൽ. അമിത് ഷായുടെ നീക്കങ്ങളിലൂടെ പലരും തൃണമൂൽവിട്ട് ബി.ജെ.പിയിലെത്തുമെന്നാണ് സൂചന.
© 2019 IBC Live. Developed By Web Designer London