പുതുച്ചേരിയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. പാർട്ടി എംഎൽഎ ലക്ഷ്മി നാരായണനാണ് രാജിവച്ചത്. നാളെ സർക്കാരിനെതിരായ അവിശ്വാസം ചർച്ചചെയ്യാനിരിക്കെയാണ് രാജി. ഇതോടെ സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി. നിലവിൽ 28 അംഗങ്ങളുള്ള പുതുച്ചേരി നിയമസഭയിൽ 14 അംഗങ്ങളുടെ പിന്തുണയാണ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമുള്ളത്.
പ്രതിപക്ഷത്തിൽ എൻആർ കോൺഗ്രസിൽ ഏഴ് എംഎൽഎമാരും അണ്ണാ ഡിഎംകെക്ക് നാല് എംഎൽഎമാർ വീതവും ഉണ്ട്. അതോടൊപ്പമാണ് നാമനിർദേശം ചെയ്ത മൂന്ന് അംഗങ്ങളും ഉള്ളത്. അങ്ങനെയാണ് 14 പേരുടെ പിന്തുണ എൻആർ കോൺഗ്രസ് അണ്ണാ ഡിഎംകെ ബിജെപി സംഖ്യത്തിന് ഉള്ളത്. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾ മാറിനിന്നാൽ വിശ്വാസവോട്ടെടുപ്പിൽ ഭരണപക്ഷത്തിന് നിജയം അനായാസമാകും. അംഗങ്ങളുടെ എണ്ണം 25 ആയി ചുരുങ്ങുകയും കേവല ഭൂരിപക്ഷത്തിന് 13 പേരുടെ പിന്തുണ മതിയെന്ന അവസ്ഥ വരികയു ചെയ്യും
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London